Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : New Zealand Win

ഇം​ഗ്ല​ണ്ടി​നെ എ​റി​ഞ്ഞി​ട്ടു; കിവീ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ജ​യം. ല​ണ്ട​നി​ലെ ദ ​ഓ​വ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 253 റ​ൺ​സി​ന്‍റെ ത​ക​ർ​പ്പ​ൻ ജ​യ​മാ​ണ് കിവി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത്. 463 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ടി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സ് 209ന് ​അ​വ​സാ​നി​ച്ചു.

ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ 1-1 എ​ന്ന നി​ല​യി​ൽ ഇ​രു​ടീ​മു​ക​ളും ഒ​പ്പ​ത്തി​നൊ​പ്പ​മെ​ത്തി. ര​ണ്ട് ഇ​ന്നിം​ഗ്സു​ക​ളി​ലാ​യി 11 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി ഇം​ഗ്ല​ണ്ട് ബാ​റ്റിം​ഗ് നി​ര​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച പേ​സ​ർ മാ​റ്റ് ഹെ​ൻ​റി​യാ​ണ് ക​ളി​യി​ലെ താ​രം. ഒ​രു ടെ​സ്റ്റ് മ​ത്സ​ര​ത്തി​ൽ ഇം​ഗ്ല​ണ്ടി​നെ​തി​രെ ഒ​രു ന്യൂ​സി​ല​ൻ​ഡ് ബൗ​ള​റു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ്ര​ക​ട​ന​മാ​ണി​ത്.

സ്കോ​ർ: ന്യൂ​സി​ല​ൻ​ഡ്: 391 & 362 ഇം​ഗ്ല​ണ്ട്: 291 & 209. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ് ഗ്ലെ​ൻ ഫി​ലി​പ്സി​ന്‍റെ (100) ഉ​ജ്ജ്വ​ല സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 391 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​ത്. മ​റു​പ​ടി ബാ​റ്റിംഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ടി​നെ 291 റ​ൺ​സി​ൽ ഒ​തു​ക്കാ​ൻ കിവി​ക​ൾ​ക്കാ​യി.

100 റ​ൺ​സി​ന്‍റെ നി​ർ​ണാ​യ​ക ഒ​ന്നാം ഇ​ന്നിം​ഗ്സ് ലീ​ഡു​മാ​യി ര​ണ്ടാ​മ​ത് ബാ​റ്റ് ചെ​യ്ത ന്യൂ​സി​ല​ൻ​ഡ്, ഹെ​ൻ​റി നി​ക്കോ​ൾ​സി​ന്‍റെ (121) സെ​ഞ്ചു​റി ക​രു​ത്തി​ൽ 362 റ​ൺ​സ് കൂ​ടി അ​ക്കൗ​ണ്ടി​ലാ​ക്കി. ഇ​തോ​ടെ ഇം​ഗ്ല​ണ്ടി​ന് മു​ന്നി​ൽ 463 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ ല​ക്ഷ്യ​മാ​ണ് കി​വി​ക​ൾ വെ​ച്ചു​നീ​ട്ടി​യ​ത്. വ​മ്പ​ൻ ല​ക്ഷ്യ​വു​മാ​യി ര​ണ്ടാം ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ഇം​ഗ്ല​ണ്ടി​ന് ന്യൂ​സി​ല​ൻ​ഡ് ബൗ​ളിം​ഗ് നി​ര​യ്ക്ക് മു​ന്നി​ൽ കൃ​ത്യ​മാ​യ മ​റു​പ​ടി​യി​ല്ലാ​യി​രു​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വെ​റും 29 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു വി​ക്ക​റ്റു​ക​ൾ പി​ഴു​ത മാ​റ്റ് ഹെ​ന്‍‌​റി​യാ​ണ് ഇം​ഗ്ല​ണ്ടി​ന്‍റെ ത​ക​ർ​ച്ച പൂ​ർ​ത്തി​യാ​ക്കി​യ​ത്. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ജോ ​റൂ​ട്ട് (77) ഹാ​രി ബ്രൂ​ക്ക് (58) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഇം​ഗ്ലീ​ഷ് നി​ര​യി​ൽ അ​ൽ​പ്പ​മെ​ങ്കി​ലും ചെ​റു​ത്തു​നി​ന്ന​ത്.

Latest News

Corehub Up